ഹോട്ടൽ ഉടമ വെട്ടേറ്റ് മരിച്ചുകണ്ണൂർ: ആയിക്കരയ്ക്ക് സമീപം ഹോട്ടൽ ഉടമ വെട്ടേറ്റ് മരിച്ചു. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായത്തെരുവിലെ ജസീറാണ്(35) കൊല്ലപ്പെട്ടത്. ഹോട്ടലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 12.30 ഓടെ ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത്താണ് കൊലപാതകം നടന്നത്. ബഹളം കേട്ട് ഓടിയെത്തിയ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജസിറിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് സൂചന. കണ്ണൂർ എസിപി പി പി സദാനന്ദൻ്റെ നേതൃത്വത്തിൽ പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments