സ്കൂൾ കലോത്സവത്തിനിടെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഘം ചെയ്ത യുവാവ് പിടിയിൽ. പോക്സോ നിയമ പ്രകാരം പൊന്നാനി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കൽ നൗഫലിനെയാണ് (32) പിടികൂടിയത്. ഇയാൾ ലഹരിക്കടിമയാണെന്നും പൊലീസ് പറഞ്ഞു. ഒന്നര വർഷം മുമ്പാണ് പൊന്നാനി താലൂക്കിലെ സ്കൂൾ കലോത്സവത്തിനിടെ മുഖം കഴുകാനായി എത്തിയ വിദ്യാർത്ഥിനിയെ കുളിമുറിയിൽ ഒളിച്ചിരുന്ന പ്രതി ബലാത്സംഘം ചെയ്തത്.
ബലാത്സംഘ ദൃശ്യം പ്രതി മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. സംഭവ ശേഷം മാനസികമായി തകർന്ന കുട്ടിയെ സ്കൂൾ അധികൃതർ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തു വന്നത്.
പൊലീസിന്റെ അന്വേഷണത്തിൽ പ്രതിയെ മരക്കടവ് നിന്നാണ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗം കാരണം ഇയാളുടെ സഹോദരൻ മരിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments