ഇന്ത്യന്‍ നേവിയില്‍ അവസരം: അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 8ഇന്ത്യൻ നേവിയിൽ പ്ലസ് ടു കേഡറ്റ് എൻട്രി സ്കീമിനു കീഴിൽ 4 വർഷ ബിടെക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളാണുള്ളത്. ആൺകുട്ടികൾക്കാണ് അവസരം. ജെഇഇ മെയിൻ-2021 അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്കു മൊത്തം 70% മാർക്കോടെ പ്ലസ് ടു ജയം. പത്താം ക്ലാസ്/പ്ലസ്ടു തലത്തിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം. പ്രായം: 2003 ജനുവരി 2 2005 ജൂലൈ 1 കാലയളവിൽ ജനിച്ചവരാകണം.

അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 8. 

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം https://www.joinindiannavy.gov.in/

Post a Comment

0 Comments