ലത മങ്കേഷ്‌കറുടെ സംസ്‌കാരം 6.30 ന്; പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കും


ഗായിക ലത മങ്കേഷ്കറുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് 6.30 ന് മുംബൈ ശിവാജി പാർക്കിൽ വച്ചു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുംബൈ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

മുംബെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഭൗതികശരീരം വസതിയിലെത്തിച്ചു. സിനിമാപ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം സന്ദർശകരുടെ ഒരു വലിയ നിരതന്നെ പ്രിയഗായികയുടെ വസതിയിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്.

Post a Comment

0 Comments