മുൻ മിസ് യു എസ് എ ചെസ്‌ലി ക്രിസ്റ്റ് 60 നില ഫ്ലാറ്റിൽ നിന്നു ചാടിമരിച്ചു


മുൻ മിസ് യു എസ് എ ചെസ്‌ലി ക്രിസ്റ്റ് (30) കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ചെസ്‌ലി താമസിക്കുന്ന 60 നിലയുള്ള ഫ്ലാറ്റിൽ നിന്ന് താഴേക്കു ചാടിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

‘‘ഈ ദിനം ശാന്തിയും സമാധാനവും തരട്ടെ’’ എന്ന അടിക്കുറിപ്പോടെ മരിക്കുന്നതിന് മുമ്പായി അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ഫാഷൻ ബ്ലോഗർ, അഭിഭാഷക, ടിവി അവതാരക എന്നീ നിലകളിൽ പ്രശസ്തയാണ് ചെസ്‌ലി. 2019ൽ ആണ് മിസ് യു എസ് എ പട്ടം ചൂടിയത്. 27 വയസ്സായിരുന്നു അന്ന് പ്രായം. ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിയേണ്ടിവന്നവരുടെ ശിക്ഷാകാലാവധി കുറയ്ക്കാൻ ചെസ്‌ലി സൗജന്യമായി നിയമസഹായം നൽകിയിരുന്നു.

Post a Comment

0 Comments