എസ്.ബി.ഐയില്‍ 53 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 53 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. മൂന്ന് വിജ്ഞാപനങ്ങളിലാണ് അവസരം. പരസ്യനമ്പർ: CRPD/SCO2021 - 22/26 എന്ന വിജ്ഞാപനത്തിലെ ഒഴിവുകൾ റെഗുലർ വ്യവസ്ഥയിലും മറ്റുള്ളവ കരാറടിസ്ഥാനത്തിലുമാണ്.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ.

അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (മാർകോം)-2. മാർക്കറ്റിങ് എംബിഎ| പി.ജി.ഡി.എം. അല്ലെങ്കിൽ തത്തുല്യം. എട്ടുവർഷത്തെ പ്രവൃത്തി പരിചയം. 35 വയസ്സ്. -

സീനിയർ എക്സിക്യൂട്ടീവ് (ഡിജിറ്റൽ മാർക്കറ്റിങ്)-1: മാർക്കറ്റിങ് എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കിൽ തത്തുല്യം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. 30 വയസ്സ്. - സീനിയർ എക്സിക്യൂട്ടീവ് (പബ്ലിക് റിലേഷൻ)-1: എം.ബി.എ./പി.ജി.ഡി.എം./മാസ് കമ്യൂണിക്കേഷൻ ബിരുദാനന്തരബിരുദം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. 30 വയസ്സ്.

അസിസ്റ്റന്റ് മാനേജർ (നെറ്റ്വർക്ക് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്) 15: ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദം. സെക്യൂരിറ്റി സ്പെഷ്യലിസ്റ്റിന്റെ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. 40 വയസ്സ്.

അസിസ്റ്റന്റ് മാനേജർ (റൗട്ടിങ് ആൻഡ് സ്വിച്ചിങ്)33: ഏതെങ്കിലും വിഷയത്തിലെ ബിരുദം, ബന്ധപ്പെട്ട മേഖലയിലെ തത്തുല്യ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. 40 വയസ്സ്.

മാർക്കറ്റിങ് എക്സിക്യൂട്ടീവ്-1: മാർക്കറ്റിങ്ങിൽ എം.ബി.എ./ബിരുദാനന്തരബിരുദം/ഡിപ്ലോമ. 30-40 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sbi.co.inഎന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 25.

Post a Comment

0 Comments