കെ.എസ്.ഇ.ബി.യില്‍ 284 അപ്രന്റിസ്: ഡിപ്ലോമക്കാര്‍ക്കും ബിരുദധാരികള്‍ക്കും അവസരം


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെ.എസ്.ഇ.ബി.) അപ്രന്റീസ്ഷിപ്പിന് വിജ്ഞാപനമായി. എൻജിനിയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അവസരമുണ്ട്. രണ്ട് വിഭാഗത്തിലും 142 വീതം ഒഴിവാണുള്ളത്. സംസ്ഥാനത്തെ 14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 71 ഇലക്ട്രിക്കൽ ഡിവിഷനുകളിലായിരിക്കും ട്രെയിനിങ്. ഒരു വർഷമാണ് കാലാവധി.

യോഗ്യത


ഇന്ത്യൻ സർവകലാശാലകളിൽനിന്ന് 60 ശതമാനം മാർക്കിൽ കുറയാതെ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ നേടിയ ബി.ടെക്. അല്ലെങ്കിൽ സ്റ്റേറ്റ് ടെക്നിക്കൽ ബോർഡ്/ യൂണിവേഴ്സിറ്റി ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ നൽകിയ ത്രിവത്സര ഡിപ്ലോമ. 2019, 2020, 2021 വർഷങ്ങളിൽ ബിരുദം/ഡിപ്ലോമ നേടിയവർക്കാണ് അവസരം. അപ്രന്റിസ്ഷിപ്പ് ആക്ട് 1973 പ്രകാരമുള്ള അപ്രന്റിസ്ഷിപ്പ് നേരത്തേ ചെയ്തവരോ ഇപ്പോൾ ചെയ്യുന്നവരോ അപേക്ഷിക്കാൻ അർഹരല്ല.

സ്റ്റൈപ്പെൻഡ്


ഗ്രാജ്വേറ്റ് അപ്രന്റിസിന് 9000 രൂപയും ഡിപ്ലോമ അപ്രന്റിസിന് 8000 രൂപയും.

പ്രായം

ഉയർന്ന പ്രായപരിധി അപ്രന്റിസ്ഷിപ്പ് ചട്ടങ്ങൾക്ക് അനുസൃതം. എസ്.സി, എസ്.ടി., ഒ.ബി.സി, ഭിന്നശേഷി വിഭാഗക്കാർക്ക് അപ്രന്റിസസ് അക്ട് പ്രകാരമുള്ള സംവരണം ഉണ്ടായിരിക്കും.


അപേക്ഷ

നാഷണൽ വെബ് പോർട്ടലിൽ എന്റോൾ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനായി www.mhrdnats.gov.inസന്ദർശിക്കുക. എൻ റോൾ ചെയ്ത് ഒരു ദിവസത്തിനുശേഷം അപേക്ഷിക്കേണ്ട സ്ഥാപനമായ KERALA STATE ELECTRICITY BOARD LIMITED PATTOM ൽ ഓൺലൈനായി അപേക്ഷിച്ചുതുടങ്ങാം. വെബ് പോർട്ടലിൽ എൻ റോൾ ചെയ്യാനുള്ളഅവസാന തീയതി: ഫെബ്രുവരി ഏഴ്. കെ.എസ്.ഇ.ബി.യിൽ അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി-14.

Post a Comment

0 Comments