മൂ​ന്നാ​മ​ത്തെ വി​മാ​നം ഡ​ൽ​ഹി​യി​ലെ​ത്തി;25 മ​ല​യാ​ളി​ക​ൾ ഉൾപ്പടെ 240 പേർ


യു​ക്രെ​യ്‌​നി​ല്‍ നി​ന്നും ഇ​ന്ത്യ​ക്കാ​രെ​യും കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത്തെ വി​മാ​നം ഡ​ല്‍​ഹി​യി​ലെ​ത്തി. ബു​ഡാ​പെ​സ്റ്റി​ല്‍ നി​ന്നു​ള്ള എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​മാ​ണി​ത്. 240 പേ​ര്‍ വി​മാ​ന​ത്തി​ലു​ണ്ട്. ഇ​തി​ല്‍ 25 മ​ല​യാ​ളി​ക​ളും ഉ​ള്‍​പ്പെ​ടും.

ഇ​ന്ന് പു​ല​ർ​ച്ചെ യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​ടെ ര​ണ്ടാ​മ​ത്തെ സം​ഘം ഡ​ൽ​ഹി​യി​ലെ​ത്തി​യി​രു​ന്നു. റു​മാ​നി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ബു​ക്കാ​റെ​സ്റ്റി​ൽ​നി​ന്നാ​ണ് 29 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 251 ഇ​ന്ത്യ​ക്കാ​ർ രാ​ജ്യ​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ​ത്തി​യ സം​ഘ​ത്തെ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും വി. ​മു​ര​ളീ​ധ​ര​നും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. നേ​ര​ത്തെ യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​ടെ ആ​ദ്യ സം​ഘം മും​ബൈ​യി​ലെ​ത്തി​യി​രു​ന്നു. 27 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 219 മും​ബൈ​യി​ലെ​ത്തി​യ​ത്.

യു​ക്രെ​യ്നി​ൽ ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ എ​ല്ലാ വ​ഴി​ക​ളും തേ​ടു​ക​യാ​ണ്.

Post a Comment

0 Comments