ഫെബ്രുവരി 21: ലോക മാതൃഭാഷാദിനം


1999 നവംബറിലാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2002 ലെ പ്രമേയം (A/RES/56/262) വഴി ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനത്തിന് അംഗീകാരം നൽകി. ഭാഷാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കപ്പെടുന്നു. തുടർന്ന് 2007 മേയ് 16-ൽ 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിക്കുകയും ചെയ്തു.

ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിൻ്റെ ഉത്ഭവം. 1952 ഫെബ്രുവരി 21-ന് കിഴക്കേ പാകിസ്ഥാനിലെ(ഇപ്പോഴത്തെ ബംഗ്ളാദേശ്) ബംഗാളി ഭാഷാപ്രസ്ഥാനത്തിൻ്റെ ഒരു പ്രതിഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായാണ് ബംഗ്ലാദേശിൽ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്.
➖➖➖➖➖➖➖➖➖
*"𝐏𝐫𝐞𝐬𝐬𝐜𝐥𝐢𝐩.𝐢𝐧" വാർത്താ ഗ്രൂപ്പിൽ അംഗമാകുവാൻ ലിങ്കിൽ അമർത്തുക* 👇
https://chat.whatsapp.com/Fi51ursb9OL7C8vpBdrSik
-------------------------------------
© pressclip.in 2022-02-14

Post a Comment

0 Comments