അണ്ടർ 19 ലോകകപ്പ്; ഇന്ത്യ ഫൈനലിൽ


അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള ഫൈനലിൽ ഇടം നേടി ഇന്ത്യ. ഓസ്ട്രേലിയയെ 96 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 290 ലക്ഷ്യത്തിന് മുന്നിൽ ഓസ്ട്രേലിയ പതറി. 41.5 ഓവറിൽ 194 റൺസാണ് ഓസ്ട്രേലിയ നേടിയത്.

3 വിക്കറ്റ് നേടിയ വിക്കി ഓസ്വാലും രണ്ട് വിക്കറ്റ് വീതം നേടിയ നിഷാന്ത് സിന്ധുവും രവികുമാറുമാണ് ഓസ്ട്രേലിയയെ പറപ്പിച്ചത്. 

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 290 റണ്‍സാണെടുത്തത്. സെഞ്ചുറിയുമായി നായകന്‍ യാഷ് ദുള്ളും ഷെയ്‌ഖ് റഷീദുമാണ് ഇന്ത്യയ്‌ക്ക് കരുത്തായത്. 


Post a Comment

0 Comments