സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; ഉത്സവങ്ങളില്‍ 1,500 പേര്‍ക്കുവരെ പങ്കെടുക്കാം


സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ. ഉത്സവങ്ങളിൽ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാൻ അനുമതി നൽകി. ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്.

ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ശിവരാത്രി അടക്കമുള്ള ഉത്സവങ്ങൾ തുടങ്ങിയവയ്ക്ക് ഇളവ് ലഭിക്കും. അതേസമയം ആറ്റുകാൽ പൊങ്കലയ്ക്ക് റോഡുകളിൽ പൊങ്കാല ഇടാൻ അനുമതി ഇല്ല. ഭക്തജനങ്ങൾ വീടുകളിൽ തന്നെ പൊങ്കാല ഇടണം.

72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ കയ്യിലുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ള. രോഗവക്ഷണങ്ങളില്ലാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കുന്ന എല്ലാവരും മാസ്ക് മുഴുവൻ സമയവും ഉപയോഗിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ്. പന്തലിൽ ആഹാരസാധനങ്ങൾ വിതരണം ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്

Post a Comment

0 Comments