പീഡനത്തിനിരയായ 12 വയസുകാരി ഗര്‍ഭിണിയായി; ബന്ധു കസ്റ്റഡിയില്‍


പീഡനത്തിനിരയായ 12 വയസുകാരി ഗർഭിണിയായ സംഭവത്തിൽ കുട്ടിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. വയറുവേദനയെ തുടർന്ന് ഇന്നലെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധനയ്ക്ക് ശേഷം സംശയം തോന്നിയ ഡോക്ടറാണ് കുട്ടി ഗർഭിണിയാണെന്ന കണ്ടെത്തലിലെത്തിയത്. പിന്നീട് കൂടുതൽ വിവരങ്ങൾ പൊലീസിനോട് റിപ്പോർട്ട് ചെയ്ത ശേഷമാണ് ബന്ധുവായ യുവാവിൽ നിന്നാണ് യുവതി ഗർഭിണിയായത് എന്ന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ അമ്മയുടെ ഏറ്റവും അടുത്ത ബന്ധുവിൽ നിന്നാണ് പെൺകുട്ടി ഗർഭം ധരിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ തന്നെയായിരുന്നു യുവാവ് രാത്രി കാലങ്ങളിൽ താമസിച്ചതും. ഇളമാട് സ്വദേശിയായ ബന്ധുവിനെതിരെ പോക്സോ കേസെടുത്തു. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Post a Comment

0 Comments