ജി.എസ്.ടി നിരക്കുകളിലെ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ


ജി.എസ്. ടി നിരക്കുകളിലെ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ .1000 രൂപ വരെ വിലയുള്ള ചെരുപ്പുകളുടെ നികുതി 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയരും. സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് വസ്ത്രങ്ങളുടെ നികുതി വർധന മാറ്റി വെച്ചിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഭക്ഷണം വാങ്ങുമ്പോൾ ഇന്ന് മുതൽ അഞ്ചുശതമാനം ജി.എസ്.ടി നൽകണം.

നേരത്തേ ഹോട്ടലുകളിൽ നിന്ന് ഈടാക്കിയിരുന്ന നികുതിയാണ് ഉപഭോക്താക്കളിലേക്ക് മാറ്റിയത്. ഡെലിവറി ചാർജ് ഉൾപ്പെടെയുള്ള മറ്റുചെലവുകൾക്ക് 18 ശതമാനം ജി.എസ്.ടി.യും നൽകേണ്ടി വരും. ഒല, ഊബർ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇരുചക്ര, മുച്ചക്ര വാഹനയാത്ര നടത്തുമ്പോൾ അഞ്ചുശതമാനം ജി.എസ്.ടി കൂടി ഈടാക്കും. നേരത്തേ കാറുകൾക്കുമാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്.

Post a Comment

0 Comments