ബൈക്ക് യാത്രക്കാരൻ കുഴിയിൽ വീണ സംഭവത്തിൽ അന്വേഷണം; എന്‍ജിനീയറുടെ റിപ്പോര്‍ട്ട് മന്ത്രി തള്ളി


താമരശേരിയില്‍ ബൈക്ക് യാത്രക്കാരന്‍ കുഴിയില്‍ വീണതിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി പിഡബ്ല്യുഡി മന്ത്രി മുഹമ്മദ് റിയാസ്. കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടാണ് തള്ളിയത്. മുന്നറിയിപ്പ് ബോര്‍ഡ് വച്ചിരുന്നുവെന്നും കരാറുകാരന് വീഴ്ചയുണ്ടായിട്ടില്ലെന്നുമായിരുന്നു കണ്ടെത്തൽ. 

എതിരെ വന്ന വാഹനത്തിന്റ വെളിച്ചം കണ്ണിലടിച്ചതാണ് അപകട കാരണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സംഭവത്തിൽ വിശദമായി അന്വേഷിക്കാന്‍ മന്ത്രി പ്രൊജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തി. 

Post a Comment

0 Comments