ട്രെയിൻ യാത്രക്കാരനെ പൊലീസ് ചവിട്ടിയതിൽ അന്വേഷണംകണ്ണൂരിൽ ട്രെയിനിൽ കേരളാ പൊലീസ് യാത്രക്കാരനെ ചവിട്ടിയതിൽ അന്വേഷണം . മാവേലി എക്സ്പപ്രസിൽ വെച്ച് എഎസ്ഐ, യാത്രക്കാരനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് സ്പെഷ്യൽ ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തി . മനുഷ്യത്വമില്ലാത്ത കാര്യങ്ങൾ ഉണ്ടായോ എന്ന് പരിശോധിക്കും. അച്ചടക്ക നടപടിക്കുളള അധികാരപരിധി ആർക്കെന്ന് പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി.

കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മർദ്ദിച്ചത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നു 

Post a Comment

0 Comments