കീര്‍ത്തി സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു‌‌


നടി കീര്‍ത്തി സുരേഷിനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കീര്‍ത്തി സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുന്നു.

എല്ലാവിധ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചെങ്കിലും കൊവിഡ് 19 പിടിപെട്ടു. വൈറസ് പടരുന്നതിന്റെ തോത് ഭയപ്പെടുത്തുന്നതാണെന്നും കീര്‍ത്തി സുരേഷ് പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും എല്ലാവരും സുരക്ഷിതരാകുകയും ചെയ്യൂ. താനിപ്പോള്‍ ഐസൊലേഷനിലാണ് എന്ന് വ്യക്തമാക്കിയ കീര്‍ത്തി സുരേഷ് താനുമായി സമ്പര്‍ക്കമുണ്ടായവര്‍ കൊവിഡ് ടെസ്റ്റ് നടത്താനും അഭ്യാര്‍ഥിക്കുന്നു.

Post a Comment

0 Comments