തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വാർഷിക പരിപാടിക്ക് തുടക്കമായിതിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കരുതലിന്റെയും മാറ്റത്തിന്റെയും ഒരാണ്ട് എന്ന സന്ദേശം ഉയർത്തി പിടിച്ച് നടത്തുന്ന ഒന്നാം വാർഷിക പരിപാടിക്ക് പാലിയേറ്റിവ് കുടുംബ സംഗമത്തോടെ തുടക്കമായി.

ഗ്രാമ പഞ്ചായത്തിലെ 360 ൽ പരം വരുന്ന പാലിയേറ്റിവ് കുടുംബങ്ങളെ 30 പേരടങ്ങുന്ന ചെറുസംഘങ്ങളാക്കി സമയം ഷെഡ്യൂൾ ചെയ്താണ് പരിപാടി നടത്തിയത്. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

കുടുംബ സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ നടന്നു. സംഗമത്തിൽ പങ്കെടുത്തവർക്ക് ഗ്രാമ പഞ്ചായത്ത് കനിവ് പദ്ധതിയുടെ സ്നേഹവിരുന്നും ഉപഹാരങ്ങളും നൽകി.

വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ.എസി നാടക നടൻ വിത്സൻ പറയൻകുഴി മുഖ്യാതിഥിയായിരുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , റംല പോലക്കൽ, മെഡിക്കൽ ഓഫീസർ ഡോ നിഖില, അസി.സെക്രട്ടറി എ മനോജ്, സൽമത്ത് കുളത്താറ്റിൽ, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ എം, സിസ്റ്റർ ലിസി, ജനപ്രതിനിധികൾ, കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ ,ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ലോഗോ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു. ജനുവരി 15 പാലിയേറ്റിവ് ദിനത്തിൽ തുടങ്ങി ഫെബ്രുവരി 19 പഞ്ചായത്ത് രാജ് ദിനത്തിൽ സമാപിക്കുന്ന പരിപാടിയുടെ ഭാഗമായി 36 ഇന പരിപാടികൾ നടക്കും.

Post a Comment

0 Comments