ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


പുതുപ്പാടി: ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഈങ്ങാപ്പുഴ കോ. ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരൻ പുറ്റേന്‍കുന്ന് എ പി ദാസൻ്റെയും ബീനയുടെയും മകൻ ജുബിൻ ദാസ് (22) ആണ് മരിച്ചത്.

ഫുട്ബോൾ കളിക്കിടെ കുഴഞ്ഞ് വീണ് രണ്ടാഴ്ചയായി കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. സംസ്കാരം പിന്നീട്.

സഹോദരങ്ങൾ: ജിതിൻദാസ്, ജിഷ്ണുദാസ്.Post a Comment

0 Comments