കൊവിഡ് വ്യാപനം രൂക്ഷം; അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി കേരളം


സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി കേരളം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും നിയന്ത്രണം ശക്തമാക്കും. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികൾക്കും കർഷകർക്കും ഇളവ് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടക്കാൻ ആർടിപിസിആർ അല്ലെങ്കിൽ ഡബിൾ ഡോസ് വാക്സിൻ നിർബന്ധമാണ്. ചെക്ക്പോസ്റ്റുകളിൽ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാർ ജോലി കൃത്യമായി നിർവഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസിൽദാർ ഉറപ്പാക്കണം. ചെക്ക്പോസ്റ്റുകളിലെ പൊലീസ് സേവനം ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ വിലയിരുത്തും. കർണാടക അതിർത്തികളായ ബാവലി, മുത്തങ്ങ, തോൽപ്പെട്ടി ചെക്ക്പോസ്റ്റുകളിൽ വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും.

Post a Comment

0 Comments