ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു,തിരുവനന്തപുരം വിമാനത്താവള ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ


തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ ലൈംഗിക പരാതി. എയര്‍പോര്‍ട്ട് ജീവനക്കാരിയുടെ പരാതിയിലാണ് കേസ്.

ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ മധുസൂദന ഗിരിക്കെതിരെയാണ് കേസ്.

തുമ്പ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments