സയ്യിദ് മോദി ബാഡ്മിന്‍റൺ കിരീടം പി വി സിന്ധുവിന്


സ​​യ്യി​​ദ് മോ​​ദി ഇ​ന്‍റ​​ർ​​നാ​​ഷ​​ന​​ൽ സൂ​​പ്പ​​ർ 300 ബാ​​ഡ്​​മി​​ന്‍റ​​ൺ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​ൻ താ​രം പി.​വി. സി​ന്ധുവിന് കിരീടം. ഫൈ​ന​ലി​ൽ സ്വ​ന്തം നാ​ട്ടു​കാ​രി​യാ​യ മാ​ള​വി​ക ബാ​ൻ​സോ​ദി​നെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-13, 21-16.

2019ലെ ലോക ചാമ്പ്യൻഷിപ്പിന് ശേഷമുള്ള സിന്ധുവിന്‍റെ ആദ്യ കിരീടമാണിത്. രണ്ടാം തവണയാണ് സിന്ധു സയ്യിദ് മോദി ബാഡ്മിന്‍റൺ കിരീടം നേടുന്നത്. നേരത്തെ, 2017ലായിരുന്നു കിരീടനേട്ടം.

സെ​മി ഫൈ​ന​ലിൽ അ​ഞ്ചാം സീ​ഡ് റ​ഷ്യ​യു​ടെ ഇ​വ്ജ​നി​യ കൊ​സെ​റ്റ്സ്ക​യയെ നേരിട്ടാണ് സിന്ധു ഫൈനലിലെത്തിയത്. മത്സരത്തിനിടെ റഷ്യൻ താരം പ​രി​ക്കേ​റ്റ് പി​ന്മാ​റി​യിരുന്നു.

Post a Comment

0 Comments