എ.ആർ റഹ്മാന്റെ മകൾ ഖദീജ വിവാഹിതയാകുന്നു


സം​ഗീത സംവിധായകൻ എ.ആർ റഹ്മാൻറെ മകൾ ഖദീജ റഹ്മാൻ വിവാഹിതയാകുന്നു. റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഖദീജ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ഡിസംബർ 29ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയച്ചടങ്ങുകൾ നടന്നത്. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീൻ. ഖദീജയുടെ ജന്മദിനവും ഡിസംബർ 29നായിരുന്നു.

Post a Comment

0 Comments