കോട്ടയത്ത് കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; ആശുപത്രി ജീവനക്കാരിക്ക് സസ്പെൻഷൻ


കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ജാ​ഗ്രത കുറവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിയെ സസ്പെന്റ് ചെയ്തു. സംഭവത്തിൽ അന്വേഷണ സമിതി ഇന്ന് റിപ്പോർട്ട് നൽകും.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നീതുവിനെ ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ കോട്ടയത്തെ വനിതാ ജയിലിലാണ് ഉള്ളത്. ഇന്ന് ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. മെഡിക്കൽ കോളജിന് സമീപത്തെ കടയിൽ നിന്നാണ് ഡോക്ടറുടെ കോട്ട് വാങ്ങിയത്. ഈ കടയിലും ഹോട്ടലിലും എത്തിച്ചും തെളിവെടുക്കും. 

Post a Comment

0 Comments