മധുവായി അപ്പാനി ശരത്ത്


അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ മരണപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രം 'ആദിവാസി'യുടെ ടീസർ പുറത്തിറക്കി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മധുവിനെ അവതരിപ്പിക്കുന്നത് നടൻ ശരത് അപ്പാനിയാണ്. വിജീഷ് മണി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും വിജീഷ് തന്നെയാണ്.

30 സെക്കൻഡിൽ താഴെയുള്ള ടീസറാണ് പുറത്തിറക്കിയത്. മധുവിന്റെ ദയനീയ മുഖമാണ് ടീസറിലുള്ളത്. അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയിലാണ് അപ്പാനി ശരത്ത് സിനിമയിൽ എത്തുന്നത്. ചിത്രത്തിന്റെ നിർമാണം ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ സോഹൻ റോയ് ആണ്.

ഛായാഗ്രാഹണം നിർവ്വഹിക്കുന്നത് പി മുരുഗേശ്വരൻ ആണ്. ബി. ലെനിൻ ആണ് ചിത്രസംയോജനം.സംഭാഷണം എം തങ്കരാജ്. ചന്ദ്രൻ മാരിയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്,

Post a Comment

0 Comments