കണ്ണൂരില്‍ പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍


കണ്ണൂരില്‍ പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ 19 കാരിയാണ് ജീവനൊടുക്കിയത്.മൂന്നു വര്‍ഷം മുൻപായിരുന്നു പീഡനം നടന്നത്.

തളിപ്പറമ്പ് സ്വദേശിനിയെ ഇന്നലെ വൈകീട്ടാണ് വീടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടിക്ക് 16 വയസ്സുള്ളപ്പോഴായിരുന്നു പീഡനം.

പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ രാഹുല്‍കൃഷ്ണ എന്ന യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ചാറ്റിങ്ങ് അടക്കം സൗഹൃദം മാറി.

ഇതിനിടെ പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്ത് അപമാനിക്കാന്‍ ശ്രമിച്ചു. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. കേസില്‍ രാഹുല്‍ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments