തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി എൻ ചിദംബരൻ നിര്യാതനായി

തിരുവമ്പാടി: കോൺഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ആയൂർവേദ ആശുപത്രി പ്രസിഡന്റുമായ പി എൻ ചിദംബരൻ (81) നിര്യാതനായി.

 തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, തിരുവമ്പാടി സഹകരണ ബാങ്ക് എന്നിവയുടെ മുൻ പ്രസിഡന്റായിരുന്നു. തിരുവമ്പാടി മേഖലയിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച അദ്ദേഹം പിന്നീട് സി പി എം വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു.

സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കാളിയാമ്പുഴയിലെ വീട്ടുവളപ്പിൽ.

 ഭാര്യ: കമല പൊന്നാങ്കയം പറമ്പനാട്ട് കുടുംബാംഗം.

 മക്കൾ: ബാബു (തോട്ടുമുഴി), ഷാജി (തിരുവമ്പാടി), മനോജ് (ഫയർഫോഴ്സ് - കോഴിക്കോട്), മിനി (ചാത്തമംഗലം).

 മരുമക്കൾ: പങ്കജ കൊട്ടേക്കാട്ടിൽ (ആര്യമ്പാടം- തൃശൂർ), മിനി മാളിയേക്കൽ (കൂടത്തായി), അമ്പിളി തോലമ്മാക്കൽ (അധ്യാപിക, ഹയർ സെക്കണ്ടറി സ്കൂൾ - മേപ്പാടി), ബാലചന്ദ്രൻ വെങ്ങേരിമഠത്തിൽ (ചാത്തമംഗലം).

Post a Comment

0 Comments