കോ​വി​ഡ് വ്യാ​പ​നം: സ്‌​കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും


സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്‌​കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. ഒ​ന്നു മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളു​ടെ ന​ട​ത്തി​പ്പ്, 10,11,12 ഓ​ഫ് ലൈ​ൻ ക്ലാ​സു​ക​ളു​ടെ ക്ര​മീ​ക​ര​ണം, പ​രീ​ക്ഷാ ന​ട​ത്തി​പ്പ്, കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍റെ പു​രോ​ഗ​തി, എ​ന്നി​വ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും. ഡി​ഡി, ആ​ർ​ഡി​ഡി, എ​ഡി ത​ല​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തി​ന് ശേ​ഷ​വും ഇ​ത് തു​ട​ര​ണോ എ​ന്ന് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കും.

ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ വൈ​റ​സ് വ്യാ​പ​നം കു​റ​യു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വി​ല​യി​രു​ത്തി​യ​തി​നാ​ൽ പ​രീ​ക്ഷാ ത​ൽ​ക്കാ​ലം മാ​റ്റേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്.

Post a Comment

0 Comments