ചോദ്യം ചെയ്യൽ പൂർത്തിയായി


നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. പതിനൊന്നു മണിക്കൂറോളമാണ് ദിലീപിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ദിലീപ് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാൻ തയാറായില്ല. തുടർന്ന് താരം വീട്ടിലേക്ക് മടങ്ങി. ചോദ്യം ചെയ്യൽ നാളെയും തുടരും.

Post a Comment

0 Comments