ഗര്‍ഭിണിയായ യുവതിയുടെ മരണം; അയൽവാസി അറസ്റ്റിൽ


മാന​ന്ത​വാ​ടി​: ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യു​ടെ മ​ര​ണ​വുമായി ബന്ധപ്പെട്ട് പോലീസ് അയല്‍വാസിയെ അറസ്റ്റ് ചെയ്തു​​.എ​ട​വ​ക മൂ​ളി​ത്തോ​ട് പ​ള്ളി​ക്ക​ല്‍ റി​നി​യാ​ണ് 2021 ജ​നു​വ​രി​യി​ല്‍ മ​രി​ച്ച​ത്.ഇ​വ​രു​ടെ അ​യ​ല്‍​വാ​സി​യാ​യ റ​ഹീം വി​ഷം ക​ല​ര്‍​ത്തി ന​ല്‍​കി​യ ജ്യൂ​സ് ക​ഴി​ച്ചാ​ണ് റി​നി മ​രി​ച്ച​തെ​ന്ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞതോടെയാണ് പോ​ലീ​സ് ഇയാളെ അറസ്റ്റ് ചെയ്തത്.

​വിവാഹ​മോ​ചി​ത​യാ​യ റി​നി​യു​മായി കേ​സി​ന്‍റെ​യും മ​റ്റ് കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞ് അ​ടു​ത്തു​കൂ​ടു​ക​യാ​യി​രു​ന്നു ഇയാള്‍. തു​ട​ര്‍​ന്ന് പ​ല​സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോയി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു. മാനസിക വെല്ലുവിളി നേരിടുന്ന റി​നി ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ​യാ​ണ് റ​ഹീം ജ്യൂ​സി​ല്‍ വി​ഷം ക​ല​ര്‍​ത്തി ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Post a Comment

0 Comments