പ്രണയം നടിച്ച് പെൺകുട്ടിയെ ബസിനുളളില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. സംക്രാന്തി സ്വദേശി തുണ്ടിപ്പറമ്പിൽ അഫ്സൽ (31) ആണ് അറസ്റ്റിലായത്. കോട്ടയം പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ വെച്ചായിരുന്നു പ്രതിയുടെ പീഡനശ്രമം. പീഡനത്തിന് കൂട്ടുനിന്ന കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിനെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
പ്രതിയുടെ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു എട്ടാം ക്ലാസ് വിദ്യാര്‍ഥിനി. പ്രണയം നടിച്ച് പെണ്‍കുട്ടിയെ ഇയാൾ വശത്താക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ സ്കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി പ്രതിയുടെ ആവശ്യപ്രകാരം പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ എത്തി. പിന്നീട് ആളില്ലെന്ന് പറഞ്ഞുകൊണ്ട് ബസിന്റെ ട്രിപ്പ് മുടക്കുകയായിരുന്നു.
പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം കൂട്ടാളികൾ പ്രതിക്ക് ഒത്താശചെയ്ത ശേഷം ഷട്ടർ താഴ്ത്തി പുറത്തുപോവുകയായിരുന്നു. തുടര്‍ന്ന് പാലാ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലാ പോലീസ് ബസിനുള്ളില്‍ നിന്നും കുട്ടിയെയും പ്രതിയെയും കണ്ടെത്തുകയായിരുന്നു.
0 Comments