അച്ഛനും മകളും ട്രെയിൻതട്ടി മരിച്ചു


മലപ്പുറം താനൂരിൽ പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. തലക്കടത്തുർ സ്വദേശി അസീസ്(42) മകൾ മകൾ അജ്‌വ മർവ (10) എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂർ റയിൽവേ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്.

ബന്ധുവീട്ടിൽ നിന്ന് സാധനം വാങ്ങാനായി കടയിലേക്ക് പോകുന്നതിനിടയിൽ പാലം മുറിച്ച് കടക്കവെയാണ് അപകടം നടന്നത്. മംഗലാപുരത്ത് നിന്നും – ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്.

Post a Comment

0 Comments