ഒന്നരക്കോടിയല്ല..അതുക്കും മേലെ..!! പുഷ്പയിലെ ഐറ്റം സോങിന് സമന്ത വാങ്ങിയത്


‘പുഷ്പ’യിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സമാന്തയുടെ ‘ഊ അന്തവാ...’ എന്ന ഹോട്ട് നമ്പർ. താരത്തിന്റെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആണിത്. ഐറ്റം ഡാൻസിന് നടി സമന്ത ഭീമമായ തുകയാണ് പ്രതിഫലം വാങ്ങിയതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കൃത്യമായ കണക്ക് പുറത്തു വന്നിരുന്നില്ല. അതിനിടയിൽ ഒന്നര കോടിയാണ് താരം കൈപ്പറ്റിയതെന്നും വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ നടിയുടെ യഥാർഥ പ്രതിഫലം കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. 5 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്.

4 മിനിട്ടില്‍ താഴെ മാത്രമാണ് ‘ഊ അന്തവാ...’ പാട്ടിന്റെ ദൈർഘ്യം. സമാന്തയുടെ ഗ്ലാമർ ലുക്കും ത്രസിപ്പിക്കും ചുവടുകളും കൊണ്ട് വേഗത്തിൽ സ്വീകാര്യമായ പാട്ട്, ഇപ്പോഴും ട്രെന്‍ഡിങ്ങിൽ ഒന്നാമതാണ്. കാഴ്ചക്കാരുടെ എണ്ണം 5 കോടി പിന്നിട്ടു. ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ‘ഊ അന്തവാ...’ എന്ന ഗാനം തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആണ് ആലപിച്ചത്.

Post a Comment

0 Comments