നിരവധി പേരെ കടിച്ച നായയെ കണ്ടെത്താനായില്ലമുക്കം: ഇന്നലെ വൈകുന്നേരം വിദ്യാർത്ഥിനി ഉൾപ്പെടെ നിരവധി പേരെ കടിച്ചു പരിക്കേൽപ്പിച്ച നായയെ കണ്ടെത്താനായില്ല. അഗസ്ത്യൻമുഴി അങ്ങാടിയിലെ ചിലരെ കടിച്ച ശേഷം മുക്കം നഗരഭാഗത്തേക്കെത്തിയ നായയെ പിടികൂടാൻ സാധിച്ചില്ല.  അഗസ്ത്യൻമുഴിക്കടുത്തുള്ള ഷോപ്പിന് കാവൽ നിൽക്കുന്നയാളെയും നായ കടിച്ചതായും ഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.

നായയെ പിന്തുടർന്ന സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരും ഏറെ സമയം മുക്കത്തും പരിസരത്തും ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവുള്ളതിനാലും ഇരുട്ടിൽ അപകട സാധ്യത വർധിച്ചതിനാലും തിരച്ചിൽ നടത്തി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ നായ മറ്റുള്ളവരെയും കടിച്ച് പരിക്കേൽപ്പിച്ചേക്കാം. വളർത്തുമൃഗങ്ങളെ ആക്രമിക്കാനും സാധ്യതയുണ്ട്. 

മുക്കത്തും പരിസരങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തുക. കാൽനടയാത്രികർ പ്രത്യേക ശ്രദ്ധ പുലർത്തുന്നത് നന്നാവും. 

Post a Comment

0 Comments