ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്


നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. താരത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ നിർമ്മാണത്തിൽ ഒരുങ്ങിയ മേപ്പടിയാൻ സിനിമ പുറത്തിറങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് റെയ്ഡ്. ഒറ്റപ്പാലത്തെ ഉണ്ണിയുടെ വസതിയിലാണ് റെയ്ഡ് നടന്നത്.

റെയ്ഡ് രാവിലെ എട്ട് മണിക്ക് ആരംഭിച്ചത്. മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നതായിട്ടാണ് സൂചന. റെയ്‍ഡ് പൂർത്തിയായാൽ മാത്രമേ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.

Post a Comment

0 Comments