പി.ടിയുടെ ചിതാഭസ്മം ജന്മനാട്ടിലേക്ക്; സ്മൃതിയാത്ര ഇന്ന്


അന്തരിച്ച പി.ടി.തോമസ് എം.എല്‍.എയുടെ ചിതാഭസ്മം ഇന്ന് ജന്മനാട്ടിലേക്ക്. ചിതാഭസ്മം വഹിച്ചുള്ള സ്മ‍ൃതിയാത്ര ഇന്ന്. രാവിലെ പാലാരിവട്ടത്തെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍ കുടുംബാംഗങ്ങളില്‍നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങും.

തുറന്ന വാഹനത്തില്‍ കൊണ്ടുപോകുന്ന ചിതാഭസ്മ സ്മൃതിയാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ ആദരമര്‍പ്പിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാവിലെ 11ന് നേര്യമംഗലത്ത് എത്തിയശേഷം ഇരുമ്പുപാലം, അടിമാലി, കല്ലാര്‍കുട്ടി, പാറത്തോട്, മുരിക്കാശേരി വഴി വൈകിട്ട് നാലിന് ഉപ്പുത്തോട്ടില്‍ എത്തിക്കുന്ന ചിതാഭസ്മം, സെന്റ് ജോസഫ്സ് പള്ളിയില്‍ പി.ടി.തോമസിന്റെ അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യും.

Post a Comment

0 Comments