ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കേസ്


യൂട്യൂബ് വ്ളോ​ഗിങ്ങിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നല്‍കി കൊച്ചിയിലെ 2 ഹോട്ടലുകളില്‍ എത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് എഫ്ഐആര്‍ റിപ്പോര്‍ട്ട്. 

ആലുവയിലെ ഫ്ലാറ്റില്‍ എത്തിച്ച്‌ പീഡിപ്പിച്ചതായും എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. ഒളിവിലായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈം​ഗിക ആരോപണം ഉയര്‍ന്നിട്ട് അധികമായില്ല. വിമന്‍ എ​ഗെനസ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സം​ഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വീണ്ടും അതേ പേജിലൂടെ മറ്റൊരാള്‍ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി എത്തിയിരുന്നു.

Post a Comment

0 Comments