ദിലീപ് കേസിലെ വിഐപി ഞാനല്ല; പ്രതികരണവുമായി വ്യവസായി


നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ്. വിഐപിയെ സംവിധായകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞുവെന്നും കോട്ടയം സ്വദേശിയായ വ്യവസായിയാണ് വിഐപിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മെഹബൂബിൻ്റെ പ്രതികരണം. 

ദിലീപിൻ്റെ വീട്ടിൽ താൻ പോയത് ഒരു തവണ മാത്രമാണെന്നും, പോയത് ഹോട്ടൽ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ ആണെന്നും മെഹബൂബ് വ്യക്തമാക്കി. ദിലീപിൻ്റെ സഹോദരനെയോ സഹോദരി ഭർത്താവിനെയോ അറിയില്ല. കേസുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള അന്വേഷണത്തിനും താൻ സഹകരിക്കുമെന്നും മെഹബൂബ് വ്യക്തമാക്കി.

Post a Comment

0 Comments