മധുവിന്റെ കുടുംബത്തിന് നിയമോപദേശം; അഭിഭാഷകനെ ചുമതലപ്പെടുത്തി മമ്മൂട്ടി


ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമോപദേശത്തിന് അഭിഭാഷകനെ ചുമതലപ്പെടുത്തി നടൻ മമ്മൂട്ടി. മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ വി. നന്ദകുമാറിനെയാണ് മമ്മൂട്ടിയുടെ നിർദേശപ്രകാരം മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന റോബർട്ട് കുര്യാക്കോസ് ചുമതലപ്പെടുത്തിയത്.

സർക്കാരാകും കേസ് നടത്തുക. കുടുംബത്തിന് ആവശ്യമായ നിയമോപദേശമോ, മധുവിന്റെ കുടുംബം ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആയിരിക്കും അഭിഭാഷകൻ നൽകുക. ഇതിനായി അഭിഭാഷകൻ മധുവിന്റെ കുടുംബവുമായി ചർച്ച നടത്തും.

Post a Comment

0 Comments