മലപ്പുറത്തെ മൂന്നു വയസുകാരന്റെ ദുരൂഹ മരണം; രണ്ടാനച്ഛൻ അർമാൻ പിടിയിൽ


മലപ്പുറം തിരൂരിൽ മൂന്നുവയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. പാലക്കാടു നിന്നാണ് രണ്ടാനച്ഛന്‍ അര്‍മാനെ പിടികൂടിയത്. കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഷെയ്ഖ് സിറാജ് എന്ന മൂന്നുവയസുകാരൻ തിരൂർ ജില്ലാ ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്സിൽ നിന്ന് കുട്ടിയുടെ അമ്മയായ ബംഗാൾ സ്വദേശിനി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments