മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു


മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ‌കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുലർച്ചെ 4.40 ഉള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ മൂന്നാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന ചികിത്സയാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. ഈ മാസം 29 വരെ ആണ് ചികിത്സ. പകരം ആർക്കും ചുമതല നൽകിയിട്ടില്ല. ക്യാബിനറ്റ് യോഗത്തിൽ അടക്കം മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

Post a Comment

0 Comments