ഇ.എം.എസ്സിന്റെ മകന്‍ എസ്.ശശി അന്തരിച്ചു


ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇളയ മകൻ എസ്.ശശി(67) മുംബൈയിൽ അന്തരിച്ചു. മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു.

ദേശാഭിമാനി ചീഫ് അക്കൗണ്ട്സ് മാനേജരായിരുന്നു. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. 2000-ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ് ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക് താമസം മാറ്റി.

ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ.എസ്.ഗിരിജയാണ് ഭാര്യ. മക്കൾ: അനുപമ ശശി, അപർണ ശശി. മരുമക്കൾ: എ.എം.ജിഗീഷ്, രാജേഷ് ജെ.വർമ. പരേതയായ ആര്യ അന്തർജനമാണ് മാതാവ്.

Post a Comment

0 Comments