പുസ്തക പ്രകാശനം നടത്തി


സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തിൽ എഴുത്തുകാരായ അഭിഭാഷകർക്ക് നിർവഹിക്കാനുള്ള ധർമ്മം മഹത്തരമാണെന്ന് കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ്.എ.സിയാദ് റഹ്മാൻ അഭിപ്രായപ്പെട്ടു. പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ
അഡ്വ.പി.എം.സഫറുള്ള മഞ്ചേരി രചിച്ച പുസ്തകം ലക്ഷദ്വീപ് മായാത്ത സ്നേഹ സന്ധ്യകൾ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറനാടൻ വാമൊഴി നർമ്മവും കഥാശകലങ്ങളും ഇഴചേർന്നു കിടക്കുന്ന മനോഹര സമ്പത്ത് ആണ് രചനയെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. ജില്ലാ സെഷൻസ് ജഡ്ജ് എസ്.മുരളി കൃഷണ അദ്ധ്യക്ഷം വഹിച്ചു. മുൻ ഡി.ജി.പി. അഡ്വ.സി.ശ്രീധരൻ നായരായിരുന്നു സ്വീകർത്താവ്. മലിക് നാലകത്ത് പുസ്തകം പരിചയം നിർവ്വഹിച്ചു.

അഡ്വ.പി.വി. മനാഫ്, അഡ്വ.കെ.കെ.സമദ്, അഡ്വ,ഊത്തക്കാടൻ റഷീദ്, കെ.കെ.ഫൈസൽ, അഡ്വ.റഷീദ് ഊത്തക്കാടൻ, അഡ്വ.കോയ അറഫ മിറാജ്, അഡ്വ.പി.എം. സഫറുള്ള (പുസ്തക രചയിതാവ്), പി.എം.
ലുഖ്മാൻ അരീക്കോട്,
അഡ്വ ഷെരീഫ് ഉള്ളത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments