വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍


മലപ്പുറം മമ്പാട് വീടിനകത്തുകയറി വീട്ടമ്മയ്ക്കെതിരെ ലൈംഗിക അതിക്രമം. പ്രായപൂർത്തിയാകാത്ത പ്രതി പിടിയിലായി. വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയാണ് അയൽക്കാരനായ പ്രതി വീട്ടിൽ കയറി യുവതിയെ ആക്രമിച്ചത്.

സ്ത്രീയെ കടന്നുപിടിക്കുകയും ലൈംഗിക അതിക്രമം നടത്താൻ ശ്രമിക്കുകയും കൂടാതെ മൊബൈൽ മോഷ്ടിക്കാനും പ്രതി ശ്രമിച്ചതായാണ് പരാതി. ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments