ചക്ര കസേരയിലിരുന്ന്‌ നാടിന്റെ വെളിച്ചമായി കെ വി റാബിയ


അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് ചക്ര കസേരയിലിരുന്ന്‌ ഒരു നാടിന്റെ വെളിച്ചമായി മാറിയ കെ വി റാബിയക്ക്‌ പത്‌മശ്രീ. 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ട മലപ്പുറ ജില്ലയിലെ തിരൂരങ്ങാടിക്കടുത്തുള്ള വെള്ളിലക്കട് സ്വദേശിനിയാണ് കെ.വി റാബിയ എന്ന കറിവേപ്പിൽ റാബിയ.

1996 ൽ കെ വി റാബിയ അധ്യക്ഷമായി രൂപീകരിച്ച ‘ചലനം സാക്ഷരതാ വികസന സംഘം’ അക്കാലത്ത്‌ കേരളമാകെ സഞ്ചരിച്ചാണ്‌ ചലനത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിച്ചത്‌. സ്‌പെഷ്യൽ സ്‌കൂളുകൾ , ജനകീയ വിദ്യാലയം, റീഡിംഗ്‌ പ്രമോഷൻ ക്ലബ്ബ്‌, പബ്ലിക്കേഷൻ അങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങളുമായി കെ വി റാബിയ സമൂഹത്തിൻ്റെ ഉന്നമനത്തിനായി ഉണർന്നു പ്രവർത്തിച്ചിരുന്നു.

 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന ആത്മകഥയാണ് പ്രശസ്തമായ കൃതി പരിമിതികൾ വകവെക്കാതെ സ്വന്തം നാട്ടിലെ ജനങ്ങൾക്ക്‌ അക്ഷരവെളിച്ചം പകർന്ന കെ വി റാബിയക്ക്‌ ഇപ്പൊൾ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരിക്കുന്നത്.

Post a Comment

0 Comments