സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ഓണ്‍ലൈനായാണ് യോഗം. കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സി കാറ്റഗറിയില്‍ പെടുത്തിയിട്ടും തിരുവനന്തപുരത്ത് നിലവിൽ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല.
എറണാകുളത്തും വലിയ തോതില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. നിലവിലെ നിയന്ത്രണങ്ങള്‍ കൊണ്ട് മാത്രം രോഗവ്യാപനത്തെ ചെറുക്കാനികില്ലെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. അതിനാല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണോയെന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും.
0 Comments