നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി


നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം മാവേലിക്കര സബ് റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.

മുംബൈ പൊലീസ്, മായാനദി എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും പരിചിതനാണ് ഹരീഷ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെയാണ് ഹരീഷ് ശ്രദ്ധേയനായത്. മമ്മൂട്ടി നായകനായെത്തുന്ന ‘ഭീഷ്മ പർവം’ ആണ് ഹരീഷിന്റെ പുതിയ പ്രോജക്ട്.

നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് ചിന്നു. അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ ഛായാഗ്രഹണമേഖലയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായിയായി പ്രവർത്തിക്കുന്ന ചിന്നു, മാമാങ്കം ഉൾപ്പടെയുള്ള സിനിമകളിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു.

Post a Comment

0 Comments