നവജാത ശിശുവിനെ കടത്തിയത് റാക്കറ്റുമായി ബന്ധമില്ല; പ്രതി ഒറ്റയ്ക്കെന്ന് എസ്.പി


കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ പ്രതി നീതു കുറ്റം ചെയ്തത് തനിച്ചാണെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ. വ്യക്തിപരമായ ചില കാര്യങ്ങൾക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. പ്രതിക്ക് കുട്ടി കടത്ത് റാക്കറ്റുമായി ബന്ധമില്ല. ലക്ഷ്യമറിയാൻ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് മേധാവി വ്യക്തമാക്കി.

അതേസമയം, പ്രതിക്ക് റാക്കറ്റുമായി ബന്ധമെന്ന് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചിരുന്നു. മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് നഴ്സിന്റെ വേഷം ധരിച്ചെത്തിയ നീതു വൈകിട്ട് മൂന്നരയോടെ തട്ടിയെടുത്തത്. ഇതിനുമുമ്പും പ്രതി തട്ടിപ്പിന് ശ്രമിച്ചിരുന്നെന്ന് കോട്ടയം മെഡി. കോളജ് ആർഎംഒ പറഞ്ഞു.

Post a Comment

0 Comments