നടിയും സംവിധായികയുമായ റെജീന കിങ്ങിന്റെ മകൻ മരിച്ചനിലയിൽ


അമേരിക്കൻ നടിയും സംവിധായികയുമായ റെജീന കിങ്ങിന്റെ മകൻ ഇയാൻ അലക്സാണ്ടർ ജൂനിയർ മരിച്ചനിലയിൽ. ആത്മഹത്യയാണ് മരണകാരണമെന്ന് നടിയുടെ വക്താവ് സ്ഥിരീകരിച്ചു. മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. 26-ാം പിറന്നാൾ ദിനത്തിലാണ് ഇയാൻ ആത്മഹത്യ ചെയ്തത്. റെജീന കിങ്ങിന്റെ ഏക മകനാണ്.

എന്റെ കുടുംബം ഇയാന്റെ മരണത്തിന്റെ ഞെട്ടലിലാണ്. മറ്റുള്ളവരുടെ സന്തോഷത്തെ കരുതി ജീവിക്കുന്ന പ്രകാശമായിരുന്നു അവൻ. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം- റെജീന കിങ്ങ് വ്യക്തമാക്കി.

ഇയാൻ അലക്സാണ്ടർ സീനിയറിൽ റെജീനയ്ക്ക് ജനിച്ച മകനാണ് ഇയാൻ അലക്സാണ്ടർ ജൂനിയർ. 1997 ലായിരുന്നു ഇവരുടെ വിവാഹം. 2007 ൽ ഇവർ വിവാഹമോചിതരായി. റെജീനയുടെ സംരക്ഷണത്തിലാണ് മകൻ വളർന്നത്.

Post a Comment

0 Comments