രാമനാട്ടുകരയിൽ ലോറി കാറിലും ഓട്ടോയിലും ഇടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു


കോഴിക്കോട്: രാമനാട്ടുകര വയൽക്കരയിൽ ലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. കൊടുവള്ളി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

വയൽക്കരയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് രാമനാട്ടുകരയ്ക്ക് പോവുകയായിരുന്ന ലോറിയും എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

തെറ്റായ ദിശയിൽ വന്ന ലോറി ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടമുണ്ടാക്കിയ ലോറി ജീവനക്കാർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കാർ പൂർണമായും ലോറിക്ക് അടിയിലായിരുന്നു. രാമനാട്ടുകരയിൽ നിന്നുള്ള ക്രൈൻ സംഭവ സ്ഥലത്തെത്തിച്ചാണ് ആളുകളെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്

Post a Comment

0 Comments