കര്‍ണാടക മുന്‍മുഖ്യമന്ത്രി യെഡിയൂരപ്പയുടെ കൊച്ചുമകളെ മരിച്ച നിലയില്‍ കണ്ടെത്തി


കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ കൊച്ചുമകള്‍ സൗന്ദര്യ നീരജിനെ മരിച്ച നിലയില്‍ കണ്ടെത്തി.രാവിലെയാണ് സൗന്ദര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. വസന്ത്‌നഗറിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് സൗന്ദര്യയെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

യെഡിയൂരപ്പ‌യുടെ മൂത്ത മകള്‍ പത്മയുടെ മകളാണ് സൗന്ദര്യ.ഡോക്ടര്‍ ആയ സൗന്ദര്യ എംഎസ് രാമയ്യ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഡോ. നീരജ് ആണ് ഭര്‍ത്താവ്. രണ്ട് വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. പ്രസവത്തിന് ശേഷം സൗന്ദര്യയ്ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Post a Comment

0 Comments